Language Skill Level Descriptions – Speaking

Speaking Level: 0 (No Proficiency)

Unable to function in the spoken language. Oral production is limited to occasional isolated words. Has essentially no communicative ability.

സംസാര ഭാഷയിൽ കഴിവില്ല. വാക്കാലുള്ള ഉത്പാദനം ഇടയ്ക്കിടെ ഒറ്റപ്പെട്ട വാക്കുകളിലേക്ക് പരിമിതപ്പെട്ടിരിക്കുന്നു. പ്രാഥമികമായ ആശയവിനിമയ ശേഷിയില്ല.

Speaking Level:  0+ (Memorized Proficiency)

Able to satisfy immediate needs using rehearsed utterances. Shows little real autonomy of expression, flexibility or spontaneity. Can ask questions or make statements with reasonable accuracy only with memorized utterances or formulae. Attempts at creating speech are usually unsuccessful. Examples:  The individual's vocabulary is usually limited to areas of immediate survival needs.

ചൊല്ലിപ്പഠിച്ച വാചകങ്ങൾ ഉപയോഗിച്ച് അത്യാവശ്യങ്ങൾ നിറവേറ്റുന്നു. 

മന:പാഠമാക്കിയ വാചകങ്ങളോ സൂത്രവാക്യങ്ങളോ ഉപയോഗിച്ച് മാത്രം ചോദ്യങ്ങൾ ചോദിക്കാനും സാമാന്യം കൃത്യതയോടെ പ്രസ്താവനകൾ നടത്താനും കഴിയും. 

സംഭാഷണം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ സാധാരണയായി പരാജയപ്പെടുന്നു. 

ഉദാഹരണം: വ്യക്തിയുടെ പദാവലി സാധാരണ അതിജീവന ആവശ്യങ്ങളിൽ പരിമിതപ്പെട്ടിരിക്കുന്നു.

Speaking Level: 1 (Elementary Proficiency)

Able to satisfy minimum courtesy requirements and maintain very simple face-to-face conversations on familiar topics. A native speaker must often use slowed speech, repetition, paraphrase, or a combination of these to be understood by this individual. Similarly, the native speaker must strain and employ real-world knowledge to understand even simple statements/questions from this individual. This speaker has a functional, but limited proficiency. Misunderstandings are frequent, but the individual is able to ask for help and to verify comprehension of native speech in face-to-face interaction. The individual is unable to produce continuous discourse except with rehearsed material.

ഉപചാരങ്ങളോടെ മിനിമം ആവശ്യകതകൾ നിറവേറ്റുന്നതിനും പരിചിതമായ വിഷയങ്ങളിൽ വളരെ ലളിതമായ മുഖാമുഖ സംഭാഷണങ്ങൾ നിലനിർത്തുന്നതിനും കഴിവുള്ളവൻ. 

ഈ വ്യക്തിക്ക് മനസിലാകാൻ ഒരു നേറ്റീവ് സ്പീക്കർ പലപ്പോഴും മന്ദഗതിയിൽ  സംസാരിക്കണം. അല്ലെങ്കിൽ ആവർത്തിക്കണം. 

ഈ വ്യക്തിയിൽ നിന്നുള്ള ലളിതമായ പ്രസ്താവനകൾ / ചോദ്യങ്ങൾ പോലും മനസിലാക്കാൻ നേറ്റീവ് സ്പീക്കർ സന്ദർഭിക ജ്ഞാനം ഉപയോഗിക്കണം. 

ഇദ്ദേഹത്തിന് വാചകങ്ങൾ ഉപയോഗിക്കുന്നതിൽ പരിമിതമായ വൈദഗ്ദ്ധ്യം ഉണ്ട്. 

തെറ്റിദ്ധാരണകൾ പതിവാണ്, എന്നാൽ ഇയാൾക്ക് സഹായം ചോദിക്കാനും നേരിട്ട് നേറ്റീവ് സ്പീക്കറോടുള്ള സംഭാഷണത്തിൽ തൻറെ ഗ്രാഹ്യത എത്രയെന്ന് പരിശോധിക്കാനും കഴിയും. 

റിഹേഴ്‌സൽ ചെയ്ത മെറ്റീരിയലല്ലാതെ വ്യക്തിക്ക് തുടർച്ചയായി പ്രഭാഷണം/സംഭാഷണം നടത്താൻ കഴിയില്ല.

Speaking Level:  1+ (Elementary Proficiency, Plus)

Can initiate and maintain predictable face-to-face conversations and satisfy limited social demands. He/she may, however, have little understanding of the social conventions of conversation. The interlocutor is generally required to strain and employ real-world knowledge to understand even some simple speech. The speaker at this level may hesitate and may have to change subjects due to lack of language resources. Range and control of the language are limited. Speaking ability may extend beyond immediate survival needs. Accuracy in basic grammatical relations is evident, although not consistent.

പ്രതീക്ഷിതമായ മുഖാമുഖ സംഭാഷണങ്ങൾ ആരംഭിക്കാനും തുടരാനും പരിമിതമായ സാമൂഹിക വിഷയങ്ങളിൽ സംസാരിക്കാനും കഴിയും. 

എന്നിരുന്നാലും, സംഭാഷണത്തിന്റെ സാമൂഹിക ചിട്ടകളെക്കുറിച്ച് അവന് / അവൾക്ക് കാര്യമായ ധാരണയില്ല. ഇയാളുടെ ചില ലളിതമായ സംസാരം പോലും മനസിലാക്കാൻ കേൾവിക്കാരന് സാമാന്യ ലോകവിജ്ഞാനത്തെ ആശ്രയിക്കേണ്ടി വരുന്നു. 

ഈ തലത്തിലുള്ള സ്പീക്കർ, ശങ്കിക്കുകയും ഭാഷാ വിഭവങ്ങളുടെ അഭാവം മൂലം വിഷയങ്ങൾ മാറ്റുകയും ചെയ്യാം. ഭാഷയിലെ വ്യാപ്തിയും നിയന്ത്രണവും പരിമിതമാണ്. 

സംസാരിക്കാനുള്ള കഴിവ് അതിജീവന ആവശ്യങ്ങൾക്കപ്പുറം വളർന്നിട്ടുണ്ട്. 

സ്ഥിരതയില്ലെങ്കിലും അടിസ്ഥാന വ്യാകരണ ബന്ധങ്ങളിലെ കൃത്യത വ്യക്തമാണ്.

Speaking Level: 2 (Limited Working Proficiency)

Able to satisfy routine social demands and limited work requirements. Can handle routine work-related interactions that are limited in scope. In more complex and sophisticated work-related tasks, language usage generally disturbs the native speaker. Can handle with confidence, but not with facility. The individual can get the gist of most everyday conversations but has some difficulty understanding native speakers in situations that require specialized or sophisticated knowledge. The individual's utterances are minimally cohesive. Errors are frequent.

പതിവ് സാമൂഹിക, തൊഴിൽ ആവശ്യങ്ങളിൽ ഇടപെട്ട് സംസാരിക്കാൻ കഴിയുന്നു. പതിവ് ജോലിയുമായി ബന്ധപ്പെട്ട ഇടപെടലുകൾ കൈകാര്യം ചെയ്യാൻ കഴിയും. സങ്കീർണ്ണ ജോലിയുമായി ബന്ധപ്പെട്ട ഇദ്ദേഹത്തിൻറെ ഭാഷാ ഉപയോഗം മനസ്സിലാക്കാൻ നേറ്റീവ് സ്പീക്കർക്ക് പ്രയാസം നേരിടും. ആത്മവിശ്വാസത്തോടെ സംസാരിക്കാൻ കഴിയും, പക്ഷേ പരിമിതമായ ഒഴുക്കോടെ.  

വ്യക്തിക്ക് മിക്ക ദൈനംദിന സംഭാഷണങ്ങളുടെയും സംഗ്രഹം ഗ്രഹിക്കാൻ‌ കഴിയും, പക്ഷേ പ്രത്യേക അല്ലെങ്കിൽ‌ സങ്കീർ‌ണ്ണമായ അറിവ് ആവശ്യമുള്ള സാഹചര്യങ്ങളിൽ‌ നേറ്റീവ് സ്പീക്കറെ മനസ്സിലാക്കാൻ‌ ചില ബുദ്ധിമുട്ടുകൾ‌ ഉണ്ട്. സംസാര വാചകങ്ങളിലെ ചേർച്ച കുറവാണ്, പിശകുകൾ പതിവാണ്.

EXPLORE INTERNATIONAL- Manjeri

Pandikkad Road, Manjeri, Malappuram DT., Kerala 
(Opposite to KTA Gents Planet
Near Nellikkuth Book Stall

Branch: Alanallur (Palakkad Dt.)
Chanthappadi Junction
Near Galaxy School.

Call/WhatsApp 9539051386
wa.me/+919539051386

Comments