ഇംഗ്ലീഷ് ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ ഒഴിവാക്കാം Avoid these mistakes in English

ഇംഗ്ലീഷ് ഭാഷയിൽ സംസാരിക്കുന്ന വേളയിൽ ഇടയ്ക്കു വാക്കുകൾ കിട്ടാതാവുമ്പോൾ ചിലർ "you know" എന്ന് കൂടെ കൂടെ പറയാറുണ്ട്. ഇത്തരം വാചകങ്ങൾക്ക് filler എന്ന് പറയും. ഇതൊരു തെറ്റാണ്. ഇംഗ്ലീഷ് പ്രാഥമിക ഭാഷയായി ഉപയോഗിക്കുന്ന ഇംഗ്ലീഷുകാരും അമേരിക്കക്കാരും ഇത്തരം fillers ന്റെ ഉപയോഗത്തെ ആശയ വിനിമയത്തിലെ ആത്മവിശ്വാസമില്ലായ്മയായാണ് കാണുന്നത്. രസകരമായ ഒരു കാര്യം എന്തെന്ന് വച്ചാൽ ഇംഗ്ലീഷിൽ ശരിയായി സംസാരിക്കാൻ പഠിച്ച ഇന്ത്യക്കാർ പോലും മറ്റു ആരൊക്കെയോ സംസാരിക്കുന്നതു കേട്ടിട്ട് "you know" പോലുള്ള fillers ഒരു ഗമക്ക് വളരെ അനാവശ്യമായി പ്രയോഗിക്കുന്നുണ്ട് എന്നുള്ളതാണ്.

2. ഇംഗ്ലീഷിൽ എഴുതുമ്പോൾ ചിലർ "the" എന്ന വാക്ക് വേണ്ടിടത്തു ചേർക്കാറില്ല.

ഒരുദാഹരണം ഇതാ.. (Indian Income Tax Department-ന്റെ efiling ITR -1 ഫോമിൽ നിന്നും…..)

Are you opting for new tax regime u/s 115BAC ?

Yes No

Based on your previous response, please furnish following information OR Edit Response

As per information available with Department, exemption reported in respect of House Rent Allowance is[ Refer Section 10(13A)read withRule 2A]

Do you agree with information?

As per information available with Department, exemption reported in respect of Special Compensatory Allowance, Children Education Allowance, Hostel Allowance, etc is[ Refer Section 10(14)(ii)read with Rule 2BB(2)]

Do you agree with information?

Yes No

ഇനി ഇതേ വാചകങ്ങൾ (the) ചേർത്ത്

Are you opting for (the) new tax regime u/s 115BAC ?

Yes No

Based on your previous response, please furnish (the) following information OR Edit Response

As per information available with (the) Department, exemption reported in respect of House Rent Allowance is[ Refer Section 10(13A)read withRule 2A]

Do you agree with (the) information?

As per information available with (the) Department, exemption reported in respect of Special Compensatory Allowance, Children Education Allowance, Hostel Allowance, etc is[ Refer Section 10(14)(ii)read withRule 2BB(2)]

Do you agree with (the) information?

Yes No


Comments