LD-Diploma in Learning Disability Management Course നിങ്ങൾക്കും റമഡിയൽ ടീച്ചറാകാം

  • ടീച്ചർ പഠിപ്പിക്കുന്നത് കുട്ടിക്ക് മനസ്സിലാവുന്നില്ല.
  • ചില അക്ഷരങ്ങൾ വികലമായെഴുതുന്നു.
  • മറ്റുചിലത് മറന്നുപോകുന്നു.
  • വായിക്കാൻ പ്രയാസപ്പെടുന്നു. ഇങ്ങനെ പരിഹാരമന്വേഷിക്കുന്നവർ നിരവധിയാണ്.
  • ഇതൊന്നു മറിയാതെ കുട്ടികളെ വീണ്ടും വീണ്ടും ശാസിക്കുകയും നിർബ്ബന്ധിക്കുകയും ചെയ്യുന്നവരുമുണ്ട്.
  • ഈ പ്രയാസങ്ങളെ മറികടക്കാൻ അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കുമായി Masters Academy നടത്തിവരുന്ന കോഴ്സാണ് ലേണിംഗ് ഡിസെബിലിറ്റി മാനേജ്മെന്റ് (LDM).
  • കോഴ്സ് വിജയകരമായി പൂർത്തീകരിക്കുന്നവരെത്തേടി അവസരങ്ങൾ കാത്തിരിക്കുന്നു.
  • 6 മാസത്തെ കോഴ്സ്‌. Online & Offline. 
  • നല്ല രക്ഷിതാക്കളും അദ്ധ്യാപകരുമാവാം.
  • മക്കളുടെ പഠന പ്രയാസ പരിഹാരം എങ്ങനെ എന്നു വിഷമിക്കുന്നവരെ സഹായിക്കാം.
  • സ്വന്തമായി പഠന പരിഹാര പരിശീലന കേന്ദ്രം തുടങ്ങുന്നവർക്ക് ആവശ്യമായ സപ്പോർട് നൽകുന്നു..
  • കോഴ്സ് പൂർത്തിയാക്കുന്നവർക്ക് STED Council Certificate.
  • Qualification: Plus Two
  • കോഴ്സ് രജിസ്‌ട്രേഷൻ, പരിശീലനം, പരീക്ഷ എല്ലാം ഓൺലൈനായി / ഡിസ്‌റ്റൻസ് ആയി പൂർത്തിയാക്കാൻ സൗകര്യം.
Call: 953905186
Study Centers: Thamarassery & Manjeri

To register for this course: Click here
---------------------------------------------------
എന്ത് കൊണ്ട് പഠന പ്രശ്‌ന പരിഹാര ബോധനം?
വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും നിലവാരവും  അനുദിനം വർദ്ധിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ സമൂഹത്തിൽ അതോടൊപ്പം പഠനത്തിൽ പ്രയാസം അനുഭവിക്കുന്ന കുട്ടികളും കൂടിവരുന്നു എന്നത് മറച്ചു പിടിക്കാനാകാത്ത ഒരു സത്യമാണ്. കാരണം 5000 മുതൽ 10000 വരെ മണിക്കൂറുകൾ ക്ലാസുകളിലിരുന്ന് പഠിച്ചിട്ടും മാതൃഭാഷയിലെ അക്ഷരങ്ങൾ പോലും തിരിച്ചറിയാൻ കഴിയാതെ അധ്യാപകരുടെയും രക്ഷിതാക്കളുടേയും സമൂഹത്തിന്റെയും കുറ്റപ്പെടുത്തലുകൾ ഏറ്റുവാങ്ങി ജീവിക്കുന്ന ധാരാളം  വിദ്യാർത്ഥികൾ നമുക്കിടയിൽ ഉണ്ട്. സ്കൂളിന്റെ ചുമരുകൾക്കുള്ളിലും സായാഹ്നങ്ങളിൽ വീടുകൾക്കുള്ളിലും ഇത്തരം കുട്ടികളുടെ വിലാപങ്ങൾ ഇന്ന് പതിവ് കാഴ്ചയായിരിക്കെ, ഇതിന് പരിഹാരം തേടി രക്ഷിതാക്കളും അദ്ധ്യാപകരും ഉത്തരം കിട്ടാതെ നിലച്ചു പോകുന്നു. ബലിയാടുകളാകുന്നതോ പാവം കുട്ടികളും!.
ഈ ഒരു പ്രശ്നം പരിഹരിക്കാൻ ഒരുപാട് ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും പലർക്കും ഉദ്ദേശിച്ച ഫലം ലഭിക്കാതെ വരുന്നത് പലപ്പോഴും അവരിൽ സമൂഹം കുത്തി  വച്ച പല ഉൾബോധനങ്ങളും അവരറിയാതെ അവരെ നിയന്ത്രിക്കുന്നത് കൊണ്ടാണ്. 
സമൂഹം നമ്മളറിയാതെ നമുക്ക് സമാനിച്ച ഇത്തരം ചിന്തകളെ പറിച്ചു മാറ്റി ഇതിന് പരിഹാരം കണ്ടെത്താൻ  കരുത്തുള്ളവരെ വളർത്തി എടുക്കുക എന്ന ലകഷ്യത്തോടെയാണ് ഈ കോഴ്‌സ് നടത്തുന്നത്.
More Courses
Watch Video

Comments